നെട്ടൂർ: ശ്രീനാരായണ ഗുരുദേവന്റെ 95-ാം സമാധിദിനം നെട്ടൂർ-മാടവന ശ്രീനാരായണ സേവാസംഘം സമുചിതമായി ആചരിച്ചു. സേവാസംഘം ഓഫീസിന് മുന്നിൽ പ്രസിഡന്റ് എം.എ.കമലാക്ഷൻ വൈദ്യർ പതാക ഉയർത്തി. ഗുരുദേവ സങ്കീർത്തനാലാപനം, സമൂഹസദ്യ, നിറദീപം, സമൂഹപ്രാർത്ഥന എന്നിവ നടത്തി. എം.എ.കമലാക്ഷൻ വൈദ്യർ, സേവാസംഘം വൈസ് പ്രസിഡന്റ് എ.ആർ.പ്രസാദ്, സെക്രട്ടറി എ.വി.ദിനേശൻ, ജോയിന്റ് സെക്രട്ടറി കെ.എൻ.ദേവരാജൻ, ട്രഷറർ കെ.എൻ.ശശിധരൻ എന്നിവർ നേതൃത്വം നൽകി.