കൊച്ചി: കാട്ടാക്കടയിൽ പാസ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും കൈയേറ്റം ചെയ്ത കെ.എസ്.ആർ.ടി.സി ജീവനക്കാരെ സർവീസിൽ നിന്നു പുറത്താക്കണമെന്ന് എൻ.സി.പി മുൻ ബ്ലോക്ക് പ്രസിഡന്റ് വി. രാംകുമാർ ആവശ്യപ്പെട്ടു.

സർക്കാർ വകുപ്പുകളിലെ യൂണിയൻ നേതാക്കളുടെ പിൻബലത്തിലാണ് ഉദോഗസ്ഥരുടെ ആഹങ്കാരം. ഇത്തരക്കാരെ യൂണിയനുകൾ എത്രയും വേഗം പുറത്താക്കണം.കുറ്റക്കാരെ ഉടൻ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.