കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ എം.കെ.കെ നായർ സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു. ഫാക്ട് മുൻ സി.എം.ഡിയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഡയറക്ടറുമായ ഡോ. ജോർജ് സ്ലീബ അനുസ്മരണ പ്രഭാഷണം നടത്തി.

കെ.എം.എ പ്രസിഡന്റ് എൽ. നിർമ്മല അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.പി.ഐ.എഫ്.സി ചെയർമാൻ പ്രേമൻ ദിൻരാജ് മുഖ്യാതിഥിയായിരുന്നു. എം.കെ.കെ. നായർ സ്‌മാരക പ്രഭാഷണം ചെയർമാനും സിയാൽ എയർപോർട്ട് മുൻ ഡയറക്ടറും സംസ്ഥാന വൈദ്യുതി ഓംബുഡ്‌‌സ്‌മാനുമായ എ.സി.കെ നായർ, കെ.എം.എ ഓണററി സെക്രട്ടറി അൾജിയേഴ്‌സ് ഖാലിദ് എന്നിവർ സംസാരിച്ചു.