പുക്കാട്ടുപടി: കമ്മ്യൂണിസ്റ്റ് നേതാവ് അഴീക്കോടൻ രാഘവന്റെ അമ്പതാം രക്തസാക്ഷിത്വ വാർഷികദിനം സി.പി.എം പുക്കാട്ടുപടി ബ്രാഞ്ച് ആചരിച്ചു. മുതിർന്ന പാർട്ടി പ്രവർത്തകൻ കെ.കെ. കുമാരൻ പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി കെ.എം. മഹേഷ്, ബാബു കക്കാടൻ, അജിത് ടി.എ., സോമൻ തുടിനാക്കുടി, കെ.എം. മനോജ് എന്നിവർ പങ്കെടുത്തു.