കൊച്ചി: സംസ്ഥാനത്തെ ഹോസ്റ്റൽ, സെയിൽസ് പ്രമോഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽസ്, സെക്യൂരിറ്റി സർവീസ് മേഖലകളിലെ തൊഴിലാളികളുടെ മിനിമംവേതനം പുതുക്കിനിശ്ചയിക്കുന്നതിനുള്ള ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് 29ന് രാവിലെ 11നും 11.30നും ഉച്ചയ്ക്ക് 12നും തൃശൂർ ഗവ. ഗസ്റ്റ് ഹൗസിൽ (രാമനിലയം ) നടത്തും. തെളിവെടുപ്പ് യോഗത്തിൽ ജില്ലയിലെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളും തൊഴിലുടമ പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ പി.ജി. വിനോദ്കുമാർ അറിയിച്ചു.