പറവൂർ: മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് കുടിശിക അടക്കുന്നതിനും പുതിയ ആളുകൾക്ക് ക്ഷേമനിധിയിൽ ചേരുന്നതിനും ക്യാമ്പ് നടത്തുന്നു. പറവൂർ കനാൽ റോഡിലുള്ള ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിൽ ഇന്ന് രാവിലെ പത്തിന് ക്യാമ്പ് തുടങ്ങും. പങ്കെടുക്കുന്നവർ ബാങ്ക് പാസ് ബുക്ക്, ലൈസൻസ് എന്നിവയുടെ കോപ്പികളും എ.ടി.എം കാർഡും കൊണ്ടുവരണം.