kklm

കൂത്താട്ടുകുളം: കേളി ഫൈൻ ആർട്സ് സൊസൈറ്റി ആഭിമുഖ്യത്തിൽ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സി.എൻ. പ്രഭകുമാർ അദ്ധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷ ഷിബി ബേബി, സെക്രട്ടറി എ. വി.മനോജ്‌, കെ ചന്ദ്രശേഖരൻ , എം.കെ. രാജു ,ഉത്രജ ജയേഷ്, ബിനോയ് അഗസ്റ്റിൻ, പി.എൻ. ശിവദാസ്, എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ പുരസ്കാര വിതരണവും ഓണാഘോഷം നടന്നു.