തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ മന്തുരോഗികള്‍ക്കായുള്ള പരിചരണ പരിശീലനവും പരിചരണക്കിറ്റ് വിതരണോദ്ഘാടനവും നഗരസഭ ചെയര്‍പേഴ്സണ്‍ രമ സന്തോഷ് നിര്‍വ്വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സുമയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജൂ. ഹെൽത്ത് ഇൻസ്‌പെക്ടർ സഞ്ജു മോഹനൻ സ്വാഗതം പറഞ്ഞു. തൃപ്പുണിത്തുറ നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി സി.എ, വാര്‍ഡ് കൗണ്‍സില്‍ രാധിക വര്‍മ്മ, ജില്ലാ മലേറിയ ഓഫീസര്‍ സുമയ്യ എന്നിവര്‍ സംസാരിച്ചു. എറണാകുളം ഡി.വി.സി. യൂണിറ്റ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശശികുമാര്‍ പരിശീലനം നല്‍കി. മന്ത് രോഗികൾക്ക് എല്ലാ വെള്ളിയാഴ്ചയും തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ ടി. ക്ലിനിക്കിന്റെ സേവനം ലഭ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.