sports
കൊച്ചി സ്‌പോർട്‌സ് സിറ്റി പദ്ധതി സംബന്ധിച്ച് ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം

കൊച്ചി: കൊച്ചിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്‌പോർട്‌സ് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് വകുപ്പുകൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കളക്ടർ ഡോ. രേണുരാജിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.

രണ്ടായിരം കോടി രൂപ മുതൽ മുടക്കിൽ 50 ഏക്കർ സ്ഥലത്താണ് സ്‌പോർട്‌സ് സിറ്റി വിഭാവനം ചെയ്യുന്നത്. സീപോർട്ട് എയർപോർട്ട് റോഡിനും ദേശീയപാത 44 നുമിടയിലായാണ് പദ്ധതിക്ക് സ്ഥലം കണ്ടെത്തിയത്. പൂർണമായും സ്വകാര്യ ഉടമസ്ഥതയിലാകും സ്‌പോർട്‌സ് സിറ്റി സ്ഥാപിക്കുക. ഔട്ട്‌ഡോർ, ഇൻഡോർ കോർട്ടുകൾ, വെൽനസ് ഫിറ്റ്‌നസ് കേന്ദ്രങ്ങൾ, ഹൈ ആൾട്ടിറ്റ്യൂഡ് പരിശീലന സൗകര്യം, സ്പാ, ക്ലബ് ഹൗസ്, സസ്റ്റയനബിലിറ്റി കോമ്പൗണ്ട് എന്നിവ ഉൾപ്പടെ എല്ലാ സൗകര്യങ്ങളും സിറ്റിയിൽ നിർമ്മിക്കും.

യോഗത്തിൽ ടി.ജെ വിനോദ് എം.എൽ.എ., ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, സെക്രട്ടറി അബ്ദുൾ മാലിക്ക്, എ.ഡി.എം എസ്. ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.