aiyf-puthanvelikkara-copy

പറവൂർ: പുത്തൻവേലിക്കര മാനാഞ്ചേരിക്കുന്നിൽ ജൽജീവൻ പദ്ധതിപ്രകാരം നിർമ്മിച്ചിട്ടുള്ള വാട്ടർ ടാങ്കിലേക്ക് വെള്ളംപമ്പ് ചെയ്യുന്നതിനാവശ്യമായ വൈദ്യുതി കണക്ഷൻ നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനയറുടെ ഓഫീസിനുള്ളിൽ എ.ഐ.വൈ.എഫ് പുത്തൻവേലിക്കര മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.

പ്രദേശത്ത് കുടി വെള്ളക്ഷാമം രൂഷമായ സാഹചര്യത്തിൽ ടാങ്കിൽ വെള്ളംപമ്പ് ചെയ്തു കയറ്റി വിതരണം നടന്നാൽ പ്രശ്നപരിഹാരം ഉണ്ടാകും. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് രണ്ടാഴ്ചക്കകം കണക്ഷൻ നൽകുമെന്ന് അസി.എൻജിനിയർ ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിച്ചു. സി.പി.ഐ പുത്തൻവേലിക്കര ലോക്കൽ കമ്മിറ്റി സെകട്ടറി എ.എൻ. രാധാകൃഷ്ണൻ, ഷെറൂബി സെല്സ്റ്റീന, ഷീറിയാസ് തോമാസ്, ഐബിൻ ജോയ്, വി.എസ്. അജയ് കുമാർ എന്നിവർ നേതൃത്വം നൽകി.