തൃക്കാക്കര: കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് 2 ന് സ്കൂൾ ഹാളിൽ സ്വാഗത സംഘം രൂപീകരണ യോഗം ചേരും. തൃക്കാക്കര മുൻസിപ്പൽ ചെയർ പേഴ്സൻ അജിത തങ്കപ്പൻ യോഗം ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ പീറ്റർ കെ കുര്യൻ, ഹെഡ് മിസ്സ് ട്രസ് ബിബു പുരവത്ത്, പി ടി എ പ്രസിഡന്റ് എ കെ താജുദ്ദീൻ എന്നിവർ പങ്കെടുക്കും.