
മൂവാറ്റുപുഴ: കല്ലൂർക്കാട് കോസ്മോ പൊളിറ്റൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മരുതൂർ യൂ.പി സ്‌കൂളിൽ കുട്ടികളിൽ വായനശീലം വളർത്തുന്നതിനായി എന്റെ പുസ്തകം എന്റെ എഴുത്തുപ്പെട്ടി പദ്ധതിക്ക് തുടക്കമായി. കല്ലൂർക്കാട് ക്ഷീരോദ്പാദക സംഘം പ്രസിഡന്റ് ആർ .സി .ഫ്രാൻസിസ് ഉദ്ഘാടനം നിർവ്വഹിച്ചു. എസ് .എം. സി ചെയർമാനും ലൈബ്രറി കമ്മിറ്റി അംഗവുമായ അജയ് വേണു പെരിങ്ങാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ .കെ. ജയേഷ് പദ്ധതി വിശദീകരിച്ചു. ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി കമ്മിറ്റി അംഗം സോയ് സോമൻ , അദ്ധ്യാപികമാരായ രശ്മി ,രജനി എന്നിവർ സംസാരിച്ചു.