vadakkekara

പറവൂർ: ഹരിതമിത്രം ഗാർബേജ് ആപ്പ് വഴിയുള്ള പാഴ്‌വസ്തു ശേഖരണത്തിന് വടക്കേക്കര പഞ്ചായത്തിൽ തുടക്കമായി. ആപ്പിന്റെ പ്രവർത്തനങ്ങൾക്കായി വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ.ആർ കോഡ് സ്ഥാപിച്ച് തുടങ്ങി. മാല്യങ്കര എസ്.എൻ.എം കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ഹരിത കർമ്മസേന, കെൽട്രോൺ, ഹരിത കേരള മിഷൻ, ശുചിത്വ കേരള മിഷൻ, ഐ.ആർ.ടി.സി എന്നിവയുടെ സഹായത്താലാണ് പദ്ധതിക്ക് രൂപം നൽകിയത്. പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ലൈജു ജോസഫ്, മിനി വർഗീസ്, ബീന രത്നൻ, നിധിൻ കൃഷ്ണ, എൻ.എസ്. സൗമ്യ, ഒ.ആർ. ആതിര എന്നിവർ സംസാരിച്ചു.