
പറവൂർ: കയർ ഭൂവസ്ത്ര വിതാനം ബ്ലോക്ക് തല സെമിനാർ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. ഷാജി, ദിവ്യ ഉണ്ണിക്കൃഷ്ണൻ, കെ.ഡി. വിൻസന്റ്, രശ്മി അനിൽകുമാർ, ശാന്തിനി ഗോപകുമാർ, അപെക്സ് ബോഡി ഒഫ് കയർ അംഗം ടി.ആർ. ബോസ്, കയർ പ്രോജക്ട് ഓഫീസർ വി.എച്ച്. അബ്ദുൾ നസീർ, ഡെപ്യൂട്ടി ഡയറക്ട് ഒഫ് പഞ്ചായത്ത് കെ.ജെ. ജോയ് , ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മിഷണർ ട്രീസ ജോസ് എന്നിവർ സംസാരിച്ചു. കയർ ഭൂവസ്ത വിതാനം സങ്കേതിക വശങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ജ്യോതികുമാർ വിഷയാവതരണം നടത്തി.