p

കുറുപ്പംപടി : വാണിയപ്പിള്ളി ഗവൺമെന്റ് എൽ.പി സ്കൂളിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോയി .എം .ഐസക് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നിഎൽദോ, കെ.ജെ. മാത്യു , സോമി ബിജു, ഹെഡ് മാസ്റ്റർ എം.കെ. മുഹമ്മദലി, സി.കെ. നീലകണ്ഠൻ ഇളയത്, സി.എ.ഓമന , ജോർജ്ജ് നാരിയേലിൽ, സാറാമ്മ മലേരിൽ , പോൾ .കെ.പോൾ , പോൾ പൊട്ടക്കൽ, സി.കെ. വർഗീസ്, ടി.കെ. ബിജു, ലിജി വർഗീസ് എന്നിവർ പ്രസംഗിച്ചു.