മൂവാറ്റുപുഴ: ലൈബ്രറികൾക്ക് 2022-23 വർഷത്തെ വാർഷീക ഗ്രാന്റിനുള്ള അപേക്ഷ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ക്ഷണിച്ചു . അപേക്ഷ ഓൺലൈനായി നൽകണം . kslc.kerala.gov.in എന്ന സൈറ്റിൽ അപേക്ഷിക്കാം .രജിസ്ട്രർ നമ്പർ 9235 വരെ വരെയുള്ള ലൈബ്രറികൾക്കാണ് അപേക്ഷ നൽകാൻ അർഹതയുള്ളത്. കഴിഞ്ഞ വർഷം അപേക്ഷ നൽകാത്ത ലൈബ്രറികളും പുനരുദ്ധരിച്ച ലൈബ്രറികളും അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പായി ലൈബ്രറിയുടെ പേരും രജിസ്റ്റർ നമ്പറും ജില്ല - താലൂക് കോഡും മൊബൈൽ നമ്പറും താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ എത്തിക്കണം. google sheet രേഖപ്പെടുത്തിയാൻ മാത്രമെ ലൈബ്രറികൾക്ക് അപേക്ഷ നൽകുവാൻ സാധിക്കുവെന്ന് സെക്രട്ടറി സി.കെ.ഉണ്ണി അറിയിച്ചു.