കുറുപ്പംപടി : ലോക അൽഷിമേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോ സയൻസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിമെൻഷ്യ ബോധവൽത്കരണത്തിന്റെ ഭാഗമായി പെരുമ്പാവൂർ ജയ് ഭാരത് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളും എൻ.എസ്.എസ് വോളന്റിയേഴ്സും സംയുക്തമായി മെമ്മറി വാക്കും ഡിമെൻഷ്യ അവബോധ നൃത്ത കലാരൂപവും കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനടുത്ത് സംഘടിപ്പിച്ചു. ജയ് ഭാരത് കോളേജ് ചെയർമാൻ എ.എം. ഖരീം, പ്രിൻസിപ്പാൾ ഡോ.മാത്യു കെ.എ, മാസ്റ്റർ ഒഫ് സോഷ്യൽ വർക്ക് വിഭാഗം ഹെഡ് പ്രൊഫ. ദീപ്തി രാജ്, അദ്ധ്യാപകരായ ജോണിക്കുട്ടി കെ.എ., ശാരി ശങ്കർ,അനിത മേരി, ഡിൽനാസ് എം.എ., നിമിത മാത്യു, എൽദോ സോണി, പാർവതി .കെ . അനിയൻ എന്നിവർ പങ്കെടുത്തു.