javadekar

കൊച്ചി: ബി.ജെ.പിയുടെ സംസ്ഥാന പ്രഭാരിയായി ചുമതലയേറ്റ മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറുമായി നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് വി.വി.രാജേന്ദ്രൻ എന്നിവർ ചർച്ച നടത്തി.

കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികൾ, എൻ.ഡി.എ മുന്നണി ശക്തിപ്പെടുത്തൽ, 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ, കാർഷിക മേഖലയിലെ പ്രതിസന്ധികൾ എന്നിവ ചർച്ചാ വിഷയങ്ങളായി.

മൂന്നാം ബദൽ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിന് ചർച്ച ഗുണകരമാകുമെന്നും എൻ.ഡി.എയിലേയ്ക്ക് കൂടുതൽ പാർട്ടികളും വ്യക്തികളും കടന്നുവരുമെന്നും കുരുവിള മാത്യൂസ് പറഞ്ഞു.