
കൊച്ചി: സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ പ്രവാസി സഹകരണ സംഘം കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ട്രേഡ് ഫെയറിന്റെ ഭാഗമായി ഇന്ന് മെഗാ ജോബ് ഫെയർ നടത്തും. 50 കമ്പനികളിലായി 2000 ത്തോളം ഒഴിവുകളിലേക്കാണ് ജോബ് ഫെയർ. ഹൈസ്‌കൂൾ മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്‌ട്രേഷൻ ഉണ്ടാകും. ജോബ് ഫെയറിന്റെ ഉദ്ഘാടനം രാവിലെ 10ന് ടി.ജെ.വിനോദ് എം.എൽ.എ നിർവഹിക്കും. സംഘാടക സമിതി ജനറൽ കൺവീനർ നിസാർ ഇബ്രാഹിം അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം സി.ബി.ദേവദർശൻ മുഖ്യാതിഥിയാകും.