sngist

പറവൂർ: മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നേളജിയിൽ എം.സി.എ, ഇന്റഗ്രേറ്റഡ് എം.സി.എ എന്നീ റെഗുലർ ബാച്ചുകളുടെ പ്രവേശനോത്സവം ഡോ. അജിത് രവി ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർപേഴ്സൺ ജിജി രമേശ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, മാനേജർ പ്രിൻസ് ആനന്ദ്, വൈസ് ചെയർമാൻ ബൈജു വിവേകാനന്ദൻ, ചീഫ് അഡ്വൈസർ പ്രൊഫ. സുരാജ് ബാബു, അജിത് പണിക്കശ്ശേരി, ഡോ. സി.ആർ. കവിത എന്നിവർ സംസാരിച്ചു. കമ്പ്യൂട്ടർ ആപ്ളിക്കേഷൻസ് അടിസ്ഥാന വിഷങ്ങൾ, ആശയവിനിമയ നൈപുണ്യവികസനം എന്നിവയെക്കുറിച്ച് ദ്വിദിന ക്ളാസ് വിജേഷ് നായരും രാജേഷ് സുബ്രഹ്മണ്യവും നയിക്കും.