മൂവാറ്റുപുഴ: വിനോദ സഞ്ചാര കേന്ദ്രമായ പോയാലി മല സാമൂഹ്യ വിരുദ്ധരുടേയും അനാശാസ്യ സംഘങ്ങളുടേയും പിടിയിൽ. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ പായിപ്ര പഞ്ചായത്തിലെ പോയാലി മലയാണ് സാമൂഹ്യ വിരുദ്ധർ കൈയ്യടക്കിയത്.
സമുദ്ര നിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോയാലി മല സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കിലോമീറ്ററുകളോളം നീണ്ടു മലയുടെ സൗന്ദര്യമാസ്വദിക്കാനും ചെങ്കുത്തായ പാറക്കൂട്ടങ്ങളിലൂടെ മല കയറാനും ദിവസേന നിരവധി സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. ലഹരി മാഫിയ സംഘങ്ങളും ചീട്ടു കളി സംഘങ്ങളും അനാശാസ്യ സംഘങ്ങളുമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
മലമുകളിലേക്ക് ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കും എളുപ്പത്തിൽ കയറി വരാൻ പറ്റില്ലെന്നുള്ളതാണ് ഇവർക്ക് സഹായകരമാകുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ആൺകുട്ടികളും പെൺകുട്ടികളുമെല്ലാം ഇവിടെ തമ്പടിക്കുന്നതായി നാട്ടുകാർ പറയുന്നു. മലമുകൾ ലഹരി ഉപഭോക്താക്കളുടെ താവളമായി മാറിയിട്ട് കാലമേറെയായി. പോയാലി സന്ദർശിക്കുവാൻ എന്ന വ്യാജേനയാണ് അരമണിക്കൂർപാറകെട്ടുകളിലൂടെ ചാടി കടന്നാൽ മാത്രമെ മലയുടെ മുകളിൽ എത്തുവാൻ കഴിയു. വിനോദ സഞ്ചാരികളും പ്രകൃതി ആസ്വാദകരുമല്ലാതെ നാട്ടുകാർ ഇങ്ങോട്ട് അധികം എത്താറില്ല. മലയുടെ പരിസരപ്രദേശങ്ങളിൽ വീടുകളും കുറവാണ്. രാവിലെ എത്തുന്നവർ രാത്രിയായലും പോകാൻ കൂട്ടാക്കാറില്ല. ചില രാത്രികളിലും ഇവർ ഇവിടെ തമ്പടിക്കാറുള്ളതായി പ്രദേശവാസികൾ പറയുന്നത്. മൂവാറ്റുപുഴ നഗരത്തിൽ നിന്ന് 9 കിലോമീറ്റർ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന മല പാറക്കെട്ടുകളും മൊട്ട കുന്നുകളും നിറഞ്ഞതാണ്.
ഹരി ഉപദോക്താക്കളെചോദ്യം ചെയ്യുന്ന നാട്ടുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പോയാലി മലയെ ടൂറിസം കേന്ദ്രമായി നിലനിർത്തി വിനോദ സഞ്ചാകളെ ആകർഷിക്കുന്നതോടൊപ്പം ഇവിടെ പിടിമുറുക്കുന്ന സാമൂഹ്യ വിരുദ്ധ സംഘങ്ങളെ കർശനമായി നിയന്ത്രിക്കാൻ പൊലീസ് എക്സൈസ് വകുപ്പുകൾ നടപടികൾ സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകനായ പി.എം. നൗഫൽ ആവശ്യപ്പെട്ടു.