കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് അതിദാരിദ്ര നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനായി ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ നവാസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ സംസാരിച്ചു. ബ്ലോക്ക് കോ-ഓർഡിനേ​റ്റർ വത്സൻ, പി.വി. പോൾ, സജാദ് എന്നിവർ പദ്ധതി വിശദീകരണം നടത്തി.