speech

ചോറ്റാനിക്കര: ഔഷധവില വർദ്ധനവിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ പ്രതിഷേധ ജാഥയും യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം മേഖലാ പ്രസിഡന്റ് പ്രൊഫ.എം.വി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ബി.വി.മുരളി വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് പി.കെ.രഞ്ചൻ അദ്ധ്യക്ഷത വഹിച്ചു. കെ.എ.മുകുന്ദൻ,​ ജില്ലാ ട്രഷറർ കെ.എൻ.സുരേഷ്, ജോയിന്റ് സെക്രട്ടറി ടി. സി. ലക്ഷ്മി,​ കമ്മിറ്റി അംഗം കെ.പി.രവികുമാർ, മേഖലാ കമ്മിറ്റി അംഗങ്ങളായ പി.കെ.സത്യൻ, കെ.ആർ. ഗോപി, കെ.കെ.പ്രദീപ് കുമാർ, എ.എ.സുരേഷ്, സി.ചന്ദ്രമണി എന്നിവർ സംസാരിച്ചു.