death

കാലടി: പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ കാലടിയിൽ സമാധാന പരം. കലടി ടൗണിൽ വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങൾ തുറന്നില്ല. പലയിടങ്ങളിലും സമരാനുകൂലികൾ സ്വകാര്യ വാഹനങ്ങൾ തടഞ്ഞു. ഹർത്താൽ വിജയിപ്പിക്കുക എന്ന പ്ലക്കാർഡുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കാലടിയിൽ പ്രകടനം നടത്തി. പോപ്പുലർ ഫ്രണ്ട് കാലടി ഡിവിഷൻ പ്രസിഡന്റ് എം.എച്ച്. ഷമീർ, സെക്രട്ടറി പി.എസ്.അസീസ്, പോപ്പുലർ ഫ്രണ്ട് വല്ലം ഏരിയാ സെക്രട്ടറി നസീർ കാസിം, സിദിഖ് കാലടി എന്നിവർ നേതൃത്വം നൽകി. കാലടി ടൗണിൽ സിഗ്നൽ കവലയിൽ സസീർ കാസിം സംസാരിച്ചു.