അങ്കമാലി : തുറവൂർ മാർ അഗസ്റ്റിൻസ് ഹൈസ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്കായി പോസിറ്റീവ് പാരന്റിംഗ് സെമിനാർ നടത്തി. സെമിനാറിന്റെ ഉദ്ഘാടനം മാനേജർ ഫാ.ആന്റണി പുതിയാപറമ്പിൽ നിർവ്വഹിച്ചു. അഡ്വ. ചാർളി പോൾ സെമിനാർ നയിച്ചു. ചടങ്ങിൽ ഹെഡ് മിസ്ട്രസ് മിനി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക പ്രതിനിധി ബേബി പി. ഗ്രീൻസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ടിന്റു ജോയി, പി.റ്റി.എ പ്രസിഡന്റ് ടി.സി സിജോ ,സ്റ്റാഫ് സെക്രട്ടറി ഇ .ജെ . മെർലി എന്നിവർ പ്രസംഗിച്ചു.