കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്ത് വ്യവസായ സഹകരണ സംഘത്തിന്റെ കീഴിൽ ഞങ്ങളും കൃഷിയിലേയ്ക്ക് കാമ്പയിന്റെ ഭാഗമായി കൈരളി കർഷക സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ വാഴകൃഷി, പച്ചക്കറികൃഷി എന്നിവയുടെ മൂന്നാംഘട്ട നടീൽ ഉദ്ഘാടനം പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീബാല അജിത് നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് പി.ഡി. ജോയി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.എം. അൽത്താഫ്, സി.പി.എം ലോക്കൽ സെക്രട്ടറി വി.ജെ. വർഗീസ്, മലയിടം തുരുത്ത് സഹകര ണസംഘം വൈസ്പ്രസിഡന്റ് എം.കെ. ജേക്കബ്, പി.പി. മാത്തുകുട്ടി, എൻ.പി. ഐസക്,കൃഷി അസിസ്​റ്റന്റ് മിനി, എൽദോ ജേക്കബ് തു‌ടങ്ങിയവർ സംസാരിച്ചു.