അങ്കമാലി:ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ നഗരസഭാതല ഉദ്ഘാടനം ചെയർമാൻ റെജി മാത്യു നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ റീത്ത പോൾ അദ്ധ്യക്ഷയായി. യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബാസ്റ്റിൻ ഡി പാറക്കൽ, ലില്ലി ജോയി, റോസിലി തോമസ്, ലിസ്സി പോളി,പാർലമെന്ററി പാർട്ടി ലീഡർമാരായ ടി.വൈ ഏല്യാസ്, സന്ദീപ് ശങ്കർ, സി.ഡി.എസ് ചെയർപേഴ്സൺ ലില്ലി ജോണി, വ്യാപാരി വ്യവസായി അസോസിയേഷൻ പ്രസിഡന്റ് ഡാൻറി കാച്ചപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.