കാലടി: മഞ്ഞപ്ര ഗ്രാമപഞ്ചായത്തും കുടുംബശ്രീ കേരള സംസ്ഥാന പൗൾട്രീ വികസന കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി നടപ്പിലാക്കുന്ന കെപ്കോ വനിതാ മിത്രം - ആയിരം കുടുംബങ്ങൾക്ക് കോഴിയും തീറ്റയും വിതരണ പദ്ധതി ആരംഭിച്ചു. മഞ്ഞപ്ര മൃഗാശുപത്രിയിൽ നടന്ന വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ ഷാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനോയ് ഇടശ്ശേരി അദ്ധ്യക്ഷനായി. അംഗങ്ങളായ സൗമിനീശീന്ദ്രൻ ,സി.വി അശോക് കുമാർ, ഷെമിത ബിജോ, വൽസലാകുമാരിവേണു, സാജു കോളാട്ടുകുടി, ത്രേസ്യാമ്മ ജോർജ്ജ്, സ്റ്റേറ്റ് ലെവൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ വി.സുകുമാരൻ നായർ, വെറ്റിറിനറി സർജൻ സ്മിത പി.കെ, പഞ്ചായത്ത് സെക്രട്ടറി എം.എസ്. സുനിൽ, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു പോൾ എന്നിവർ സംസാരിച്ചു.