കളമശേരി: ഹർത്താലിൽ കളമശേരി, ഏലൂർ മേഖകളിൽ വ്യാപാര സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവ പ്രവർത്തിച്ചില്ല. കളമശേരിയിൽ ബാങ്കുകൾ തുറന്നു പ്രവർത്തിച്ചു. പലയി​ടത്തും ഹർത്താലനുകൂലി​കൾ ബലമായി​ കടകൾ അടപ്പിച്ചു. ഏലൂരിൽ ബാങ്കുകൾ പ്രവർത്തി​ച്ചി​ല്ല. കെ.എസ്.ആർ.ടി.സി ബസുകൾ ഓടിയില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി.ലോട്ടറിയുൾപ്പെടെയുള്ള വഴിയോര കച്ചവടക്കാർ പോലും തെരുവിൽ ഇറങ്ങിയില്ല. വട്ടേക്കുന്നം ഭാഗത്ത് കടകൾ അടപ്പിക്കാൻ വന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായെങ്കിലും ഉടൻ പൊലീസെത്തി സ്ഥി​തിഗതി​ നി​യന്ത്രി​ച്ചു. കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ ഫാക്ട്, ടി.സി.സി, ഐ.ആർ.ഇ, എച്ച്.ഐ.എൽ, എച്ച്.എം.ടി തുടങ്ങിയവ സാധാരണ പോലെ പ്രവർത്തിച്ചു.