ptz

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് പു​റ്റുമാനൂർ വാർഡ് ഗ്രാമസഭ ഏർപ്പെടുത്തിയ അക്കാഡമിക് എക്‌സലെൻസ് അവാർഡ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. മുൻ ഡി.ജി.പി ജേക്കബ് തോമസ് അവാർഡുകൾ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം ഷാജി ജോർജ് അദ്ധ്യക്ഷനായി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത്

സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, ടി. ആർ വിശ്വപ്പൻ, റെജി മാത്യു തുടങ്ങിയവർ സംസാരിച്ചു.