
കാലടി : പാറപ്പുറം- അയ്യപാടം കുരുവിചാൽ പ്രദേശത്ത് മത്സ്യം വളർത്തലിന്റെ മറവിൽ മയക്ക് മരുന്ന് വില്പനയ്ക്കും ഉപയോഗത്തിനും എതിരെ സൗഹൃദ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗഹൃദ ജംഗ്ഷനിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ. യു. അലിയാർ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.വി. ജയകുമാർ,അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. വി. അഭിജിത് , കാഞ്ഞൂർ പഞ്ചായത്ത് അംഗം എം.വി.സത്യൻ , ടി .കെ. അശോകൻ എന്നിവർ സംസാരിച്ചു.