നെടുമ്പാശേരി: നിയമവിരുദ്ധമായ ഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത് അരങ്ങേറിയത് ഭീകരാക്രമണമാണെന്ന് മുൻ ബി.ജെ.പി സംസ്ഥാന നേതാവ് എ.കെ. നസീർ പറഞ്ഞു. വ്യാപകമായി മുഖംമൂടിആക്രമണങ്ങളാണ് അരങ്ങേറിയത്. എസ്.ഡി.പി.ഐയുടെ യഥാർത്ഥ ആമുഖമാണ് പുറത്തുവന്നത്. അക്രമകാരികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി നിയമനടപടിക്ക് വിധേയമാക്കണം. ദേശം പറമ്പയത്ത് ഹോട്ടലിനെതിരെ നടന്ന ആക്രമണത്തെ ശക്തമായി അപലപികുന്നതായും എ.കെ. നസീർ പറഞ്ഞു.