മട്ടാഞ്ചേരി: ഹർത്താൽ മട്ടാഞ്ചേരി-ഫോർട്ടുകൊച്ചി മേഖലയിൽ ഭാഗികം. ടൂറിസം കേന്ദ്രമായ ഫോർ ട്ടു കൊച്ചിയിൽ വൻകിട ഹോട്ടലുകളടക്കം പ്രവർത്തിച്ചു.റോ- റോ, ബോട്ട് എന്നി​വ സർവീസ് നടത്തി​. കൊച്ചി തുറമുഖം, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ എന്നിവ പ്രവർത്തിച്ചു. മട്ടാഞ്ചേരി ബസാർ അടഞ്ഞു കിടന്നു. ഏതാനും പേർ കടകൾ തുറക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായി ഒരുവിഭാഗം കച്ചവടക്കാർ പറഞ്ഞു. കരകൗശല ,മലഞ്ചരക്ക് ,എണ്ണ ,കയർ വിപണി കേന്ദ്രങ്ങളായ മട്ടാഞ്ചേരി ജൂ ടൗൺ ഒരു വിഭാഗം കടകൾ തുറന്ന് പ്രവർത്തിച്ചു. ആനവാതിൽ,പാലസ് റോഡ്, ചെറളായി, അമരാവതി ,ഫോർട്ടുകൊച്ചി വെളി, ചുള്ളിക്കൽ, തോപ്പുംപടി എന്നിവിടങ്ങളിൽ കടകൾ തുറന്നു പ്രവർത്തിച്ചു. സ്വകാര്യബസ്, ഓട്ടോ എന്നി​വ സർവീസ് നടത്തി​യി​ല്ല. സർക്കാർ സ്കുളുകൾ പ്രവർത്തിച്ചില്ല.എയ്ഡഡ് സ്കൂളുകൾ ഭാഗികമായിപ്രവർത്തിച്ചു. പള്ളുരുത്തിയിൽ രാവിലെ 6 മണിയോടെ പെട്രോൾ പമ്പുകൾ തുറക്കാൻ ജീവനക്കാർ എത്തിയെങ്കിലും ഹർത്താൽ ആനുകൂലികൾ പ്രവർത്തിക്കാൻ സമ്മതിച്ചില്ല. എന്നാൽ മട്ടാഞ്ചേരി ഹാൾട്ടിൽ പമ്പുകൾ തുറന്ന് പ്രവർത്തിച്ചു.