വാഴക്കുളം: വാഴക്കുളം ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കൈപ്പൂരിക്കര ഹെൽത്ത് സെന്ററിന് സമീപം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം നിർവ്വഹിച്ചു.വാർഡ് അംഗം നൗഫി കെരീം അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.എം.അബ്ദുൾഅസീസ്, സി.പി.സുബൈറുദ്ദീൻ, പഞ്ചായത്ത് അംഗം അഷറഫ് ചീരേക്കാട്ടിൽ, മാറംപള്ളി സഹകരണ ബാങ്ക് ഡയറക്ടർമാരായ കെ.എസ്.ബഷീർ, ഏ.എം.അയൂബ്, ഫസീല അൻസാർ, എം.എ.മുഹമ്മദ്, ഏ.വി.അബ്ദുൾമജീദ്, ടി.വി.മുഹമ്മദാലി, അസീസ് കോട്ടപ്പുറം എന്നിവർ പ്രസംഗിച്ചു.