പെരുമ്പാവൂർ: ധന്യാനുഭൂതിയോടെ ഒരുമഹാസമാധിഅനുഷ്ഠാനത്തിന് മലയാറ്റൂർ ദിവ്യശാന്തിനികേതനത്തിൽ തുടക്കം. സ്വാമിശിവപ്രസാദ് നയിച്ച ഹവനം, ഉപനിഷത്പാരായണം എന്നിവക്കുശേഷം ചേലാമറ്റംഉപനിഷത്ത് പഠനകേന്ദ്രം മലയാറ്റൂർ ആശ്രമത്തിനുസമർപ്പിച്ച അലമാരിയുടെ താക്കോൽ , പഠന കേന്ദ്രം കൺവീനർ എം.വി.സുനിൽകുമാർ സ്വാമിക്കു കൈമാറി. തുടർന്ന് മഹാസമാധി അക്ഷര പ്രസാദഫലകവും പുസ്തകവും ശ്രീനാരായണ സാഹിത്യ അക്കാഡമിക്കുവേണ്ടി സെക്രട്ടറി ഇ.വി. നാരായണൻസമർപ്പിച്ചു. ഗുരുഭക്തരായ വി.ആർ.ഗോപിയുംഗുരുധർമ്മപ്രചാരകൻസോമനുംചേർന്ന്‌ സമാധിസ്മൃതി പ്രണാമം അർപ്പിച്ചു.