തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ ടാഗോർ ടാക്കീസിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് 6 ന് ഫ്രഞ്ച് നവതരംഗസിനിമയുടെ വക്താക്കളിൽ ഒരാളായ ഹെയ്ൽഴാങ്ങ് ഗോദാർദ് അനുസ്മരണവും അദ്ദേഹത്തിന്റെ പ്രസിദ്ധ സിനിമ " ബ്രത്ത് ലെസ് " പ്രദർശനവും സംഘടിപ്പിക്കുന്നു. സിനിമ സൊസൈറ്റി ഒഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.