cm
മുഖ്യമന്ത്രി പിണറായി വിജയൻ അന്തരിച്ച മുൻ എംഎൽഎ കെ മുഹമ്മദാലിയുടെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു.

ആലുവ: മുഖ്യമന്ത്രി പിണറായി വിജയൻ അന്തരിച്ച മുൻ എം.എൽ.എ കെ. മുഹമ്മദാലിയുടെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് മുഖ്യമന്ത്രി എത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും ഒപ്പമുണ്ടായിരുന്നു.

കെ. മുഹമ്മദാലിയുടെ ഭാര്യ നസിംബീവി, മക്കളായ നിഷാദ് അലി, അറാഫത്ത് അലി, മരുമക്കളായ ഷെൽന നിഷാദ്, ഫാത്തിമ റെയ്‌സ എന്നിവരുമായും മുഖ്യമന്ത്രി സംസാരിച്ചു. സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗം വി. സലിം, പി എം. സഹീർ, പോൾ വർഗീസ്, രാജീവ് സക്കറിയ എന്നിവരും ഉണ്ടായിരുന്നു.