
വൈപ്പിൻ: എളങ്കുന്നപ്പുഴ ബസ്സ് സ്റ്റോപ്പിന് തൊട്ടുത്തുള്ള സർക്കാർ എൽ.പി.സ്‌കൂളിനു മുന്നിലെ മതിലിൽ ജി.ഐ. പൈപ്പ് ചാരി വച്ചിട്ട് ദിവസങ്ങളായി. കേബിൾ ചുരുളുകളാണ് പൈപ്പിലുള്ളത്.റോഡരികിൽ സ്ഥാപിച്ചിരുന്ന പൈപ്പാണ് റോഡ് പണി തുടങ്ങിയപ്പോൾ ഊരിയെടുത്ത് സ്‌ക്കൂൾ മതിലിൽ ചാരി വച്ചത്. സ്‌കൂൾ വളപ്പിലേക്ക് ഏതു സമയവും മറിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ് ഇത്രയും വലിയകേബിൾ ചുരുളുകളോടെ വച്ചിരിക്കുന്നത്. എത്രയുംവേഗം ഇതു മാറ്റാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വൈപ്പിൻ ജനപഥം ജനകീയ സമിതി പ്രസിഡന്റ്. ടി. എം. സുകുമാരപിള്ള ആവശ്യപ്പെട്ടു.