കൊച്ചി: കേരള യുക്തിവാദി സംഘത്തിന്റെയും മിശ്രവിവാഹ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ മതമില്ലാത്ത ജീവൻ സംഗമവും മതമില്ലാത്ത ജീവൻ പവിത്രം അവാർഡ് വിതരണവും നാളെ എറണാകുളം സഹോദര സൗധത്തിൽ നാളെ നടക്കും. ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുൺ ഉദ്ഘാടനം ചെയ്യും. യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് ഗഗൻ അഴിക്കോട് അദ്ധ്യക്ഷനാകും.
എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച 50പേർക്കാണ് വി.കെ. പവിത്രന്റെ പേരിലുള്ള പുരസ്‌കാരം നൽകുക. അവാർഡ് വിതരണം മുൻ ജസ്റ്റിസ് കെ.കെ. ദിനേശൻ നിർവഹിക്കും. പ്രൊഫ.ടി.ജെ. ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. സുനിൽ ഞാളിയത്ത്, സി.ഐ.സി.സി ജയചന്ദ്രൻ, സതി പവിത്രൻ എന്നിവർ പങ്കെടുക്കും.