കൊച്ചി: ഗോശ്രീ- ചാത്യാത്ത് റോഡിൽ കാനയുടെ സ്ലാബിന് മുകളിൽ നടപ്പാത കൈയ്യേറി അനധികൃതമായി 120മുതൽ 200 സ്‌ക്വയർ മീറ്റർ വരെയുള്ള 20ൽ പരം കടകൾ നിർമ്മിക്കുന്നതിനുള്ള നടപടി നിർത്തിവയ്ക്കണമെന്ന് റസിഡന്റ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ ) ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

ഓടകൾക്ക് മുകളിലുള്ള കടകൾ നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണമാണ് യോഗം ചൂണ്ടിക്കാട്ടി.

ടൂറിസത്തിന്റെ മറവിൽ പൊതു സ്ഥലങ്ങൾ സ്വകാര്യ വ്യക്തികൾക്ക് ചട്ടവിരുദ്ധമായി പാട്ടത്തിന് നൽകി യാതൊരു മാനദണ്ഡവും ഇല്ലാതെ ഭീമമായ തുകയ്ക്ക് മറിച്ച് വാടകയ്ക്ക് നൽകുന്ന നടപടി റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷനായി​. സംസ്ഥാന പ്രസിഡന്റ് പി.ആർ. പന്മനാഭൻ നായർ, ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ദിലീപ് കുമാർ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.