കൊച്ചി: മട്ടന്നൂരിൽ ആർ.എസ്.എസ് കാര്യാലയത്തിന് നേരേ ബോംബാക്രമണം നടത്തിയ എസ്.ഡി.പി.ഐ അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ബോധപൂർവം കലാപമുണ്ടാക്കാനാണ് കാര്യാലയത്തിനുനേരെ ആക്രമണം നടത്തിയത്. സംസ്ഥാനത്താകെ അക്രമം നടത്താനും അഴിഞ്ഞാടാനും എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അവസരമൊരുക്കിയത് പൊലീസിന്റെ നിഷ്‌ക്രിയത്വമാണ്. ആഭ്യന്തരവകുപ്പിന്റെ അനാസ്ഥ സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിത്തീർത്തു. മതതീവ്രവാദ സംഘടനകളോടുള്ള സർക്കാരിന്റെ ഉദാരസമീപനമാണ് കേരളത്തെ അവർക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റിയതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി. ബാബു അഭിപ്രായപ്പെട്ടു.