
കൊച്ചി: ഭക്ഷ്യധാന്യങ്ങൾ അനുവദിക്കുന്നതിലെ അപാകത പരിഹരിക്കുക, വേതന പാക്കേജ് പുനർനിർണയിക്കുക, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ കമ്മിഷൻ ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരളാ റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ) നാളെ ഉച്ചയ്ക്ക് 12ന് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റേഷൻ വ്യാപാരികളുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച വിഷയം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ കടയടച്ച് പ്രതിഷേധിക്കുമെന്നും എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോണി നെല്ലൂർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ.കെ.ഇസഹാക്ക്, ബേബി തോമസ് എന്നിവർ പങ്കെടുത്തു.