ആലുവ: 'വിഭജനത്തിനും വിദ്വേഷത്തിനുമെതിരെ സാംസ്കാരിക കേരളം' എന്ന മുദ്രാവാക്യമുയർത്തി പുരോഗമന കലാസാഹിത്യ സംഘം ആലുവ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്കാരിക ശില്പശാല ഒക്ടോബർ അഞ്ചിന് ആലുവ മുനിസിപ്പൽ ടൗൺഹാളിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം.കെ. മനോഹരൻ ഉദ്ഘാടനം ചെയ്യും. സുനിൽ പി. ഇളയിടം, പി.വി. കുഞ്ഞികൃഷ്ണൻ, കൊച്ചി മേയർ എം. അനിൽകുമാർ എന്നിവർ സംസാരിക്കും.