
തൃപ്പൂണിത്തുറ: പൾസ് ഒഫ് തൃപ്പൂണിത്തുറ, റോട്ടറി ക്ലബ്ബ് ഒഫ് കൊച്ചിൻ വെസ്റ്റിന്റെ സഹകരണത്തോടെ സൗജന്യ മാമോഗ്രാം ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. പൾസ് ഒഫ് തൃപ്പൂണിത്തുറ പ്രസിഡന്റ് പ്രകാശ് അയ്യർ അദ്ധ്യക്ഷത വഹിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് റീജിയണൽ മാനേജർ വിനോദ് കുമാർ, റോട്ടറി ക്ലബ്ബ് അസിസ്റ്റൻറ് ഗവർണർ അജിത്ത്, റോട്ടറി ക്ലബ്ബ് സോൺ ചെയർമാൻ പോൾ ഒളങ്ങാടൻ, ജെയിംസ് മാത്യു, പൾസ് ഒഫ് തൃപ്പൂണിത്തുറ സെക്രട്ടറി എം.എം. മോഹനൻ, റൊട്ടേറിയൻ സുമൻ, എന്നിവർ സംസാരിച്ചു. ഡോ. സാറാമ്മ പി. എബ്രഹാം 'കാൻസർ സെൽഫ് ഡിറ്റക്ഷൻ' എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു. ക്യാമ്പിൽ നൂറിൽപരം വനിതകൾ പങ്കെടുത്തു.