മൂവാറ്റുപുഴ: ലഹരിമുക്ത കേരളത്തിനായി സർക്കാർ രൂപീകരിച്ച "വിമുക്തി" എല്ലാ വാർഡുകളിലും ഫലപ്രദമായി പ്രവർത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മഹല്ല് ഏകോപന സമിതി മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള വിമുക്തി സമിതികൾ പലയിടത്തും സജീവമല്ല. ഇതിനെതിരെ മഹല്ല്, ജുമാഅത്ത് പള്ളികൾ കേന്ദ്രീകരിച്ച് 'ലഹരി വിമുക്ത കാമ്പയിൻ " ആരംഭിക്കുന്നതിനും സെൻട്രൽ മഹല്ല് ജമാഅത്ത് ഹാളിൽ ചെയർമാൻ പി.എം. അമീർ അലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജനറൽ കൺവീനർ കെ.എം.അബ്ദുൾ മജീദ്, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ നാസർ മരങ്ങാട്ട്, സമിതി സെക്രട്ടറി കെ.പി.അബ്ദുൾ കരീം തുടങ്ങിയവർ പ്രസംഗിച്ചു.