ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ ശ്രീ കോട്ടുവള്ളികാവ് ശ്രീമൂലസ്ഥാനത്തെ നവരാത്രി ആഘോഷം നാളെ ആരംഭിക്കും. നാളെ വൈകിട്ട് ഏഴിന് പ്രേമാനന്ദന്റെ സോപാന സംഗീതം, 27ന് മഹിളാവേദിയുടെ തിരുവാതിരകളി, 28ന് അമൃത യുവധർമധാരയുടെ ഭജന, 29ന് കരോക്കെ ഭക്തിഗാനങ്ങൾ, 30ന് നൃത്തനൃത്ത്യങ്ങൾ, തബല, മൃദഗം, ഒക്ടോബർ ഒന്നിന് നൃത്തനൃത്ത്യങ്ങൾ, ഒക്ടോബർ രണ്ടിന് ദേവീ നാരായണീയ യജ്ഞം രാവിലെ 7.30ന് തുടങ്ങും. വൈകിട്ട് 5.30ന് കാവടി ചിന്ത്, ആറിന് പൂജാവെപ്പ്, ഏഴിന് അഡ്വ. ടി.ആർ. രാമനാഥന്റെ പ്രഭാഷണം. ഒക്ടോബർ മൂന്നിന് വൈകിട്ട് 5.30 ഭക്തിഗാനമേള, ഏഴിന് പാർവതി രാജൻ ശങ്കരാടിയുടെ നൃത്തസന്ധ്യ, നാലിന് പ്രിയ വാസുദേവന്റെ സംഗീതാർച്ചന, അഞ്ചിന് വിജയദശമി ദിനത്തിൽ രാവിലെ പൂജയെടുക്കലും വിദ്യാരംഭവും നടക്കും.