കുറുപ്പംപടി : "വിദ്യ കൊണ്ട് പ്രബുദ്ധരാകുക സംഘടനകൊണ്ട് ശക്തരാകുക" എന്ന സന്ദേശവുമായി കാെവിഡ് മഹാമാരിക്ക് ശേഷം സംഘടനാ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ മേഖലാ നേതൃയോഗങ്ങൾ ചേരും. 26, 30, ഒക്ടോബർ 1 തീയതികളിലാണ് യോഗങ്ങൾ ചേരുന്നത്.

നാളെ വൈകിട്ട് 5.30 ന് കാലടി ശാഖാ ഹാളിലും 30 ന് വൈകിട്ട് 5.30 ന് പട്ടിമറ്റം ശാഖാ ഹാളിലും ഒക്ടോബർ 1 - ന് വൈകിട്ട് 5 മണിക്ക് പെരുമ്പാവൂർ യൂണിയൻ ഓഫീസ് മന്ദിരത്തിലും യോഗങ്ങൾ ചേരും. നാളെ വൈകിട്ട് 5.30ന് കാലടി ശാഖാ ഹാളിൽ വച്ച് കൂടുന്ന വടക്കൻ മേഖലാ യോഗത്തിൽ മേഖലയിലുള്ള മുഴുവൻ ശാഖാ ഭാരവാഹികളും പങ്കെടുക്കണമെന്ന് കുന്നത്തനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ അറിയിച്ചു.