കാലടി:പാറപ്പുറം തിരുവലംചുഴി ലിഫ്റ്റ് ഇറിഗേഷൻ സംരക്ഷണ സമിതിയോഗം ചേർന്നു. 1972ലാണ് ഇറിഗേഷൻ സ്ഥാപിച്ചത്.
കാഞ്ഞൂർ പഞ്ചായത്തിലെ ആറ് വാർഡുകളിലെ കൃഷിക്കും കുടി വെള്ളത്തിനും ജനങ്ങൾ ആശ്രയിക്കുന്ന ഇറിഗേഷനാണിത്.
ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ യോഗം ഉദ്ഘാടനം ചെയ്തു. ഇറിഗേഷനിൽ നിന്ന് കേബിൾ മോഷ്ടിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യുക, ഇറിഗേഷൻ പ്രവർത്തിക്കുന്നതിനാവശ്യമായ തുക ഉൾക്കൊള്ളിച്ച് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുക, തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കനാലുകൾ വൃത്തിയാക്കുക, ഇറിഗേഷൻ കെട്ടിടം അറ്റകുറ്റപ്പണി പൂർത്തിയാക്കുക, പുതിയ ട്രാൻസ്ഫോർമറും പാനൽ ബോർഡുകളും സ്ഥാപിക്കുക, സ്റ്റാർട്ടറുകളുടെയും മോട്ടോറുകളുടെയും കേടുപാടുകൾ തീർക്കുക, ഇറിഗേഷൻ പരിസരത്ത് കാമറ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യോഗം പ്രമേയം പാസാക്കി. കെ.പി.ബിനോയി അദ്ധ്യക്ഷനായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.കെ.സലിംകുമാർ, പുതിയേടം സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി, കർഷക സംഘം ഏരിയാ സെക്രട്ടറി പി.അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.അഭിജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ടി.എൻ. ഷണ്മുഖൻ, കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി പി.ബി.അലി, എം.ജി ഗോപിനാഥ്, പി.ആർ.വിജയൻ, കെ.പി.ഷാജി, എം.ജി.ശ്രീകുമാർ പി.എസ്.മോഹനൻ, പി.ടി.വിജു തുടങ്ങിയവർ സംസാരിച്ചു. സംരക്ഷണ സമിതി ഭാരവാഹികൾ: പി. അശോകൻ (ചെയർമാൻ), കെ.വി. അഭിജിത്ത് (കൺവീനർ), ടി.എൻ. ഷണ്മുഖൻ (കോ ഓർഡിനേറ്റർ).