snm-poly

പറവൂർ: മാല്യങ്കര എസ്.എൻ.എം പോളിടെക്നിക് കോളേജിൽ പി.ടി.എ ജനറൽ ബോഡിയോഗം എച്ച്.എം.ഡി.പി സഭാ സെക്രട്ടറി ഡി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.പി. പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ പി.എൻ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രശാന്തൻ, പി.പി. അനിൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.പി. പ്രദീഷ് (പ്രസി‌ഡന്റ്) ഷിബു (വൈസ് പ്രസിഡന്റ്), എൻ.കെ. സജീവൻ (സെക്രട്ടറി) ആന്റണി (ജോയിന്റ് സെക്രട്ടറി) ബെൻസി ജെ. ഓടക്കൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.