കുറുപ്പംപടി : കേരള കർഷക സംഘം കുറിച്ചിലക്കോട് യൂണിറ്റ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ കപ്പക്കൃഷി ആരംഭിച്ചു. കർഷക സംഘം കുറിച്ചിലക്കോട് യൂണിറ്റ് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കർഷക സംഘം വില്ലേജ് സെക്രട്ടറിയും കോടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ വിപിൻ കോട്ടക്കുടി ഉദ്ഘാടനം ചെയ്തു. കർഷക സംഘം വില്ലേജ് പ്രസിഡന്റ് സി.എസ്. ശീധരൻ പിള്ള അദ്ധ്യക്ഷനായി. മേരിക്ലീറ്റസ്, കെ.പി. അശോകൻ , സജീവ് തോട്ടുപുറം എന്നിവർ സംസാരിച്ചു. ഒന്നര ഏക്കർ സ്ഥലത്താണ് സംഘം കൃഷി ആരംഭിച്ചിരിക്കുന്നത്.